11 October 2021
അടിമുടി കലാകാരൻ
അടിമുടി കലാകാരൻ
അടിപൊളി കലാകാരൻ
നെടുമുടി വേണു എന്ന
നാടറിഞ്ഞ കലാകാരൻ
നെഞ്ചിൽ നിറഞ്ഞു നിന്ന കലാകാരൻ
നവരസത്തിന് നായകൻ
നവരാത്രിയിൽ വിണ്ണടഞ്ഞു
ഹാസ്യം കരഞ്ഞു
പരദൂഷ്യം തകർന്നു
വാത്സല്യം വിതുമ്പി
വാദ്യം ഇടറി
തമ്പിൽ തുടങ്ങി തമ്പുരാൻ വരെ
എല്ലാ വയസും
എല്ലാ വേഷവും
എല്ലാ ഭാവവും
എല്ലാ ഭാഗവും
തിളങ്ങി തിളക്കി
തിമിർത്തു തകർത്തു
തിരയിൽ തിളങ്ങി നിന്ന പ്രതിഭക്കു
തിരശീല വീണു
പകരം നിനക്കില്ല പ്രിയ വേണു !